ഇതുകൊണ്ടൊന്നും പന്തിനെ തള്ളില്ല; ശക്തമായി പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്, ഇനിയും അവസരങ്ങള്‍ നല്‍കും

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (08:28 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിറംമങ്ങിയ റിഷഭ് പന്തിനെ പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒരു പരമ്പര കൊണ്ട് റിഷഭ് പന്തിനെ തള്ളിക്കളയില്ലെന്ന് ദ്രാവിഡ് പറഞ്ഞു. ട്വന്റി 20 ലോകകപ്പ് പദ്ധതികളില്‍ റിഷഭ് പന്തിന് നിര്‍ണായക റോള്‍ ഉണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. 
 
' വ്യക്തിപരമായി, അദ്ദേഹം കുറച്ചുകൂടെ റണ്‍സ് കണ്ടെത്തേണ്ടതായിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നില്ല. തീര്‍ച്ചയായും അടുത്ത ഏതാനും മാസങ്ങളിലേക്കുള്ള ഞങ്ങളുടെ പദ്ധതികളില്‍ വലിയൊരു ഭാഗമാണ് പന്ത്. വിമര്‍ശന ബുദ്ധിയോടെ ഒന്നിനേയും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടോ മൂന്നോ കളികള്‍ നോക്കി ഒരാളെ വിലയിരുത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മധ്യ ഓവറുകളില്‍ വളരെ ആക്രമിച്ചു കളിക്കുന്ന താരങ്ങളെ വേണം. അദ്ദേഹം ഞങ്ങളുടെ ബാറ്റിങ് ലൈനപ്പില്‍ വളരെ പ്രധാനപ്പെട്ട റോള്‍ കൈകാര്യം ചെയ്യുന്ന താരമാണ്. മധ്യ ഓവറുകളില്‍ അദ്ദേഹം ഒരു ഇടംകയ്യന്‍ ബാറ്ററാണ് എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹത്തിനു നല്ല സ്‌ട്രൈക് റേറ്റുണ്ട്. ആ നമ്പര്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ പന്തില്‍ നിന്ന് കിട്ടുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,' ദ്രാവിഡ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article