#SAvIND pic.twitter.com/SpMO6RtccL
— Ashwin Natarajan (@ash_natarajan) December 26, 2021 >ഏറെ നിരാശയോടെ ഡ്രസിങ് റൂമിലേക്ക് കയറിവന്ന പുജാരയെ ഒരു സ്പര്‍ശം കൊണ്ട് ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജസ്പ്രീത് ബുംറ, പ്രിയങ്ക് പാഞ്ചല്‍ എന്നിവര്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ നിന്ന് കളി കാണുന്ന പുജാരയെ വീഡിയോയില്‍ കാണാം. ഇവര്‍ക്ക് മുന്നിലായി പരിശീലകന് ദ്രാവിഡ് നില്ക്കുന്നുണ്ടായിരുന്നു. ഡ്രസിങ് റൂമിന്റെ ഉള്ളിലേക്ക് കയറി പോകുന്നതിനിടെ ദ്രാവിഡ് പുജാരയുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ട്.