Dravid: ഇനി നേരെ ടി20 ലോകകപ്പ്, 3 മാസത്തിനിടെ ഇന്ത്യയ്ക്കിനി ടി20 മത്സരങ്ങളില്ല, ആശങ്ക രേഖപ്പെടുത്തി ദ്രാവിഡ്

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (19:47 IST)
ജൂണ്‍ മാസത്തില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തയ്യാറെടുപ്പിനായി അധികം സമയം ലഭിക്കില്ല എന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്.അഫ്ഗാനെതിരെ നടന്ന ടി20 പരമ്പരയ്ക്ക് ശേഷം ലോകകപ്പിലാണ് ഇനി ഇന്ത്യന്‍ ടീം ടി20 മത്സരങ്ങള്‍ കളിക്കുക. ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്ലും കഴിഞ്ഞ് നേരെ ടി20 ലോകകപ്പാണ് ടീം കളിക്കുക.
 
ഇത്രയും തിരക്ക് പിടിച്ച ഷെഡ്യൂളിനുള്ളില്‍ ലോകകപ്പിന് തയ്യാറെടുക്കാനായി ഇന്ത്യന്‍ താരങ്ങളെ ലഭിക്കില്ല എന്നതിലാണ് ദ്രാവിഡ് നിരാശ വ്യക്തമാക്കിയത്. നമുക്ക് നിര്‍ഭാഗ്യവശാല്‍ ലോകകപ്പിന് മുന്‍പ് മത്സരങ്ങളില്ല. എന്നാല്‍ ഐപിഎല്ലില്‍ എല്ലാവരും തന്നെ കളിക്കാരുടെ പ്രകടനത്തെ ഉറ്റുനോക്കുന്നുണ്ട്.ടീമില്‍ ഇപ്പോഴും ചില സ്ഥാനങ്ങളില്‍ ഒഴിവുണ്ട്.ഐപിഎല്ലിലെ മികച്ച പ്രകടനം അതിനാല്‍ നിര്‍ണായകമാകും. അഫ്ഗാനിസ്ഥാനെതിരെ നേടിയ പരമ്പര വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് വ്യക്തമാക്കി. അതേസമയം അഫ്ഗാനെതിരെ പരമ്പര വിജയിക്കാനായതില്‍ ദ്രാവിഡ് സന്തോഷം രേഖപ്പെടുത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article