വരാനിരിക്കുന്ന ടി20 ലോകകപ്പിലേയ്ക്കുള്ള ടീം തിരെഞ്ഞെടുപ്പിനെ പറ്റി തുറന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീം സെലക്ഷന്റെ ഭാഗമായി പത്തോളം താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് രോഹിത് വ്യക്തമാക്കി. ഞങ്ങള്‍ അന്തിമ 15 അംഗ ടീമിനെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ 8-10 വരെ താരങ്ങളെ ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിലെ സാഹചര്യങ്ങള്‍ മന്ദഗതിയിലാണ്.അത്തരം സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ടീമില്‍ ആവശ്യമാണ്.
ടീമിനെ തിരെഞ്ഞെടുക്കുന്നത് അതും കൂടി പരിഗണിച്ചുകൊണ്ടാകും. എന്നെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും സംബന്ധിച്ചിടത്തോളം എന്തുകൊണ്ട് ഓരോ താരത്തിനെയും പരിഗണിച്ചില്ല എന്നത് അവരോട് പറയാന്‍ ശ്രമിക്കും. ഒരു ടീം സെലക്ഷന്‍ നടക്കുമ്പോള്‍ എല്ലാവരെയും ഒരു പോലെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്ന് നായകനായ കാലത്ത് ഞാന്‍ പഠിച്ചതാണ്. നിങ്ങള്‍ക്ക് 15 പേരെ മാത്രമെ സന്തോഷിപ്പിക്കാനാകു. അതില്‍ നിന്നും 11 പേര്‍ക്ക് മാത്രമെ കളിക്കാനാകു. എന്തുകൊണ്ടാണ് ഞങ്ങളെ കളിപ്പിക്കാത്തതെന്ന് ബെഞ്ചിലിരിക്കുന്ന നാലുപേരും ചോദിക്കും. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാനാകില്ല. ടീമിന്റെ ലക്ഷ്യമാണ് എപ്പോഴും പ്രധാനം. രോഹിത് വ്യക്തമാക്കി.