പാകിസ്ഥാനെതിരെ ഏഷ്യാകപ്പിൽ മൂന്ന് തവണ കളിക്കേണ്ടിവന്നാൽ അത് നല്ലതാണ്: ദ്രാവിഡ്

വ്യാഴം, 20 ജൂലൈ 2023 (16:11 IST)
കഴിഞ്ഞ ദിവസമാണ് ഏഷ്യാകപ്പിനായുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവന്നത്. ഏഷ്യയിലെ ക്രിക്കറ്റ് ശക്തികള്‍ തമ്മില്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനാണ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഫൈനല്‍ മത്സരം കളിക്കുകയാണെങ്കില്‍ 15 ദിവസത്തിനിടെ 3 തവണ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. അങ്ങനെ നടന്നാല്‍ നല്ലതാണെന്നാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡും പറയുന്നത്.
 
മൂന്ന് തവണ പാകിസ്ഥാനുമായി കളിക്കാന്‍ നിങ്ങള്‍ സൂപ്പര്‍ 4ലേക്ക് ആദ്യം യോഗ്യത നേടണം. അതിനാല്‍ ഒരു ഘട്ടത്തില്‍ ഒരു ചുവട് എന നിലയിലാണ് താന്‍ കളിയെ കാണുന്നതെന്ന് ദ്രാവിഡ് പറയുന്നു. പരമ്പരയില്‍ മുന്നോട്ട് പോകാന്‍ നല്ല ക്രിക്കറ്റ് കളിക്കണം. തുടര്‍ന്ന് ടൂര്‍ണമെന്റ് എവിടേക്കാണ് പോകുന്നതെന്ന് നോക്കണം. ഞങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ പാകിസ്ഥാനെതിരെ 3 തവണ കളിക്കാം. അത് നല്ലതാണെന്ന് കരുതുന്നു. ഞങ്ങള്‍ തീര്‍ച്ചയായും ഫൈനല്‍ വരെ കളിക്കാനും ആ ഫൈനലില്‍ വിജയിക്കാനും ആഗ്രഹിക്കുന്നു. ദ്രാവിഡ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍