Jaiswal vs Starc: സ്റ്റാർക്കിനെ കണ്ട് മുട്ടിടിച്ചോ?, ഇഷ്ടം പോലെ ഗ്യാപ്പുണ്ടായിട്ടും കൃത്യം ഫീൽഡർക്ക് ക്യാച്ച് നൽകി ജയ്സ്വാൾ, പരിഹാസവുമായി മൈക്കൽ വോൺ

അഭിറാം മനോഹർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (14:08 IST)
Jaiswal- Starc
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പെര്‍ത്തില്‍ സെഞ്ചുറിപ്രകടനവുമായി നിറഞ്ഞുനിന്ന താരമായിരുന്നു യുവതാരമായ യശ്വസി ജയ്‌സ്വാള്‍. ആദ്യ ഇന്നിങ്ങ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമായി ജയ്‌സ്വാള്‍ തിളങ്ങി. മത്സരത്തിനിടെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമായി ജയ്‌സ്വാള്‍ കോര്‍ക്കുകയും ചെയ്തിരുന്നു. പന്തിന് തീരെ വേഗതയില്ലല്ലോ എന്ന് പരാതിപറഞ്ഞ ജയ്‌സ്വാളിനെ അടുത്ത മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്താക്കിയാണ് സ്റ്റാര്‍ക്ക് മറുപടി പറഞ്ഞത്. ബ്രിസ്‌ബേയ്ന്‍ ടെസ്റ്റിലും ജയ്‌സ്വാളിന്റെ വിക്കറ്റ് സ്റ്റാര്‍ക്കിന് തന്നെയായിരുന്നു.
 
 അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്ന് മൂന്നാം തവണയാണ് സ്റ്റാര്‍ക്കിന്റെ ബൗളിംഗിന് മുന്ന്ല്‍ ജയ്‌സ്വാള്‍ കുടുങ്ങുന്നത്. ഓസീസ് ഉയര്‍ത്തിയ 446 എന്ന വമ്പന്‍ സ്‌കോര്‍ മറികടക്കാന്‍ ഇറങ്ങിയ ജയ്‌സ്വാള്‍ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ മിഡ് വിക്കറ്റില്‍ ഫീല്‍ഡര്‍ക്ക് കൃത്യമായി പന്തെന്തിച്ച് നല്‍കിയാണ് മടങ്ങിയത്. പിച്ചിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ താരം ക്യാച്ച് നല്‍കിയ അതേ ഷോട്ട് പരിശീലിക്കുന്നത് കാണാമായിരുന്നു. അതേ ഷോട്ടിലൂടെയാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
 
ഇതോടെ മൈക്കല്‍ വോണിന്റെ പരിഹാസം ഇങ്ങനെ. അഞ്ച് മിനിറ്റ് മുന്‍പെയാണ് എങ്ങനെ ഔട്ടാകണമെന്ന് ജയ്‌സ്വാള്‍ പ്രാക്ടീസ് ചെയ്തത്. ക്രീസിലെത്തിയതും പരിശീലിച്ച പോലെ ചെയ്തു. നന്നായി പരിശീലിച്ചതിനാല്‍ ഷോട്ട് കൃത്യമായിരുന്നു. അതേസമയം കമന്ററി ബോക്‌സില്‍ ഇരുന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായിരുന്ന രവി ശാസ്ത്രിയും വോന്‍ പറഞ്ഞതിനോട് യോജിച്ചു. ഇഷ്ടം പോലെ ഗ്യാപ് ഉണ്ടായിരുന്നപ്പോള്‍ കൃത്യം ഫീല്‍ഡറുടെ കൈകളിലേക്ക് യശ്വസി ജയ്‌സ്വാള്‍ കളിച്ചത് മനസിലാകുന്നില്ലെന്ന് രവിശാസ്തിയും പറഞ്ഞു. മൂന്നാം ദിനത്തില്‍ മഴ കളി അവസാനിച്ചപ്പോൾ 51 റൺസിന് 4 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.

അനുബന്ധ വാര്‍ത്തകള്‍

Next Article