റോമരിയോ ഷെപ്പേർഡ് പതിനാറാം ഓവർ പന്തെറിയുംപ്പോൽ 37 പന്തിൽ 49 റൺസുമായി ഫിൽ സാൾട്ടും 21 പന്തിൽ 46 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുണ്ടായിരുന്നത്. വിക്കറ്റ് വീഴ്ത്തിയാൽ വെസ്റ്റിൻഡീസിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടായിരുന്ന ഈ ഘട്ടത്തിൽ ഷെപ്പേർഡിനെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തിയാണ് ഫിൽ സാൾട്ട് തുടങ്ങിയത്. പിന്നാലെ 6,4,6,6,4 എന്ന നിലയിൽ ആക്രമിച്ചതോടെ മത്സരം ഇംഗ്ലണ്ടിന് 24 പന്തിൽ പിന്നെ വിജയിക്കാനായി വേണ്ടിവന്നത് വെറും 10 റൺസ്. അനായാസം ഈ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുകയും ചെയ്തു. മത്സരത്തിൽ ഫിൽ സാൾട്ട് 47 പന്തിൽ 87 റൺസോടെ പുറത്താകാതെ നിന്നു. 5 സിക്സും 7 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിൻ്റെ പ്രകടനം. ജോണി ബെയർസ്റ്റോ 26 പന്തിൽ 48 റൺസുമായി തിളങ്ങി.