ധോണിയുടെ പകരക്കാരൻ ആ താരം: ഉത്തപ്പ

Webdunia
ശനി, 30 മെയ് 2020 (08:20 IST)
രാജസ്ഥാൻ റോയൽസിന്റെ യുവതാരമായ റിയാൻ പരാഗ് ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനാവുമെന്ന് സീനിയർ താരം റോബിൻ ഉത്തപ്പ.ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെയാണ് ഉത്തപ്പ റിയാൻ പരാഗിനെ വാനോളം പുകഴ്‌ത്തിയത്. എംഎസ് ധോണിയുടെ പകരക്കാരൻ ആരായിരിക്കുമെന്ന ചോദ്യത്തിനും പരാഗിന്റെ പേരാണ് ഉത്തപ്പ മറുപടി നൽകിയത്.
 
നിലവിൽ എന്നെ ആവേശഭരിതനാക്കുന്നത് റിയാൻ പരാഗാണ്. അദ്ദേഹത്തെ നമ്മൾ കൂടുതൽ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.അടുത്ത മഹേന്ദ്ര സിംഗ് ധോണി ആര് എന്നതിന്റെ ഉത്തരമായിരിക്കും അവൻ. ഏറെകാലം ഇന്ത്യൻ ക്രിക്കറ്റിൽ നിലനിൽ‌ക്കാനുള പ്രതിഭയുള്ള താരമാണ് പരാഗെന്നും ഉത്തപ്പ പറഞ്ഞു. നേരത്തെ രാജസ്ഥാൻ റോയൽസ് സഹതാരമായ സ്റ്റീവ് സ്മിത്തും പരാഗിനെ പുകഴ്‌ത്തി ർഅംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article