ഈ ടീമിന് സമ്മർദ്ദം താങ്ങാൻ കഴിവില്ല, വേണ്ടത് സൈക്കോളജിസ്റ്റുകളെയെന്ന് അക്തറും റമീസ് രാജയും

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (19:20 IST)
Akthar, Rameez Raja
സ്വന്തം മണ്ണില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചും തോല്‍വികള്‍ ഏറ്റുവാങ്ങുന്നത് ശീലമാക്കിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് പഞ്ഞിക്കിട്ടശേഷം ഇംഗ്ലണ്ടുമായാണ് പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഇതില്‍ മുള്‍ട്ടാനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നാണം കെട്ട തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതോടെ പാക് ടീമിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
 
 ഇതിനിടെ പാകിസ്ഥാന്റെ തോല്‍വികള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് പേസറായ ഷോയ്ബ് അക്തര്‍. സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ പാക് ടീമിനില്ലെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അക്തര്‍ പറയുന്നു. അതേസമയം പാകിസ്ഥാന്‍ ടീമിനായി സൈക്കോളജിസ്റ്റുകളുടെ സഹായം തേടണമെന്നാണ് മുന്‍ പാക് താരമായ റമീസ് രാജ അഭിപ്രായപ്പെട്ടത്.
 
പാക് ക്രിക്കറ്റിനെ ഇങ്ങനെ മോശം അവസ്ഥയില്‍ കണ്ടിട്ടില്ല. ഒരു സൈക്കോളജിസ്റ്റിന്റെ ആവശ്യമാണ് പാകിസ്ഥാന്‍ റ്റീമിന് വേണ്ടതെന്ന് തോന്നുന്നു. എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. റമീസ് രാജ പറഞ്ഞു. അതേസമയം പാകിസ്ഥാന്‍ ടീമിന് സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനുള്ള കഴിവ് പല താരങ്ങള്‍ക്കുമില്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article