പാകിസ്ഥാനെ തോല്‍പ്പിച്ചു, ഇന്ത്യ ഏഷ്യാകപ്പും നേടി, എന്നിട്ടും ഐസിസി റാങ്കിംഗിന്റെ തലപ്പത്ത് പാകിസ്ഥാന്‍ തന്നെ

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (14:19 IST)
ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായിട്ടും ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെയാണ് ഐസിസി റാങ്കിംഗില്‍ പാകിസ്ഥാന്‍ വീണ്ടും ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിന് മുന്‍പ് 115 പോയന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. എന്നാല്‍ മത്സരം തോറ്റതോടെ ഇത് 113 പോയന്റായി ചുരുങ്ങി.
 
ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നിലവില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും 115 പോയന്റുകളാണുള്ളത്. നേരിയ വ്യത്യാസത്തിലാണ് പാകിസ്ഥാന്‍ റാങ്കിംഗില്‍ ഒന്നാമതുള്ളത്. അടുത്ത ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ വിജയിക്കുകയാണെങ്കില്‍ ലോകകപ്പില്‍ ഒന്നാം റാങ്കുകാരായി ചെല്ലാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തോടെ 106 പോയന്റുമായി ദക്ഷിണാഫ്രിക്ക നാലാമതെത്തി. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയന്റുകളാണുള്ളത്. ന്യൂസിലന്‍ഡ്(100),ബംഗ്ലാദേശ്(94), ശ്രീലങ്ക(92),അഫ്ഗാനിസ്ഥാന്‍(80),വെസ്റ്റ് ഇന്‍ഡീസ്(68) എന്നിവരാണ് ആറ് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article