10 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് സ്വന്തം മണ്ണിലേക്ക് തിരികെ വന്നപ്പോൾ വിജയം ആഘോഷിച്ച് പാകിസ്ഥാൻ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 67 റൺസിനായിരുന്നു പാക് വിജയം. ബാബർ അസമിന്റെ ഉശിരൻ സെഞ്ചുറിയാണ് പാകിസ്ഥാന്റെ വിജയത്തിന് പിന്നിലെ കരുത്തായി മാറിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണെടുത്തത്. ബാബർ അസം 105 പന്തുകളിൽ നിന്നും 115 റൺസ് നേടി. ഇതോടെ ഒരു കലണ്ടർ വർഷം അതിവേഗം 1000 റൺസ് നേടുന്ന പാക് താരവുമായി ബാബർ മാറി.