ജീവന് സുരക്ഷയില്ല, മിന്നലാക്രമണം ഉണ്ടാകുമോ?, പിഎസ്എല്ലിൽ വന്ന് പെട്ട് വിദേശതാരങ്ങൾ, രാജ്യം വിടാൻ ശ്രമം, പ്രശ്നങ്ങളൊന്നുമില്ലെന്ന് പിസിബി

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (14:15 IST)
ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നടത്തിപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നേരത്തെ തീരുമാനിച്ചത് പ്രകാരം തനെ നടക്കുമെന്ന് പിസിബി വ്യക്തമാക്കി. വിദേശതാരങ്ങളില്‍ ആരും തന്നെ പാകിസ്ഥാന്‍ വിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിസിബി പ്രതികരിച്ചു.
 
 പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലുള്ള വിദേശതാരങ്ങള്‍ ടീം വിട്ട് പോകാന്‍ നീക്കം തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിസിബിയുടെ പ്രതികരണം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ 6 ഫ്രാഞ്ചൈസികളിലായി നാല്പതോളം വിദേശതാരങ്ങളാണ് കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങള്‍ ഇനി റാവല്‍പിണ്ടിയിലും മുള്‍ട്ടാനിലുമാണ് നടക്കാനുള്ളത്. പിഎസ്എല്ലിലെ എലിമിനേറ്റര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ലാഹോറിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍