ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മുൻ ഓസീസ് ഓപ്പണർ എഡ് കോവനാണ് ഇപ്പോള്‍ വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
മോശമായതെന്തോ കോഹ്‍ലി പറഞ്ഞപ്പോഴാണ് തനിക്ക് ദേഷ്യം വന്നത്. സ്‌റ്റംബ് വലിച്ചൂരി ഒരു കുത്ത് കൊടുക്കാനാണ് അപ്പോള്‍ തോന്നിയതെന്നും എഡ് കോവൻ പറഞ്ഞു.
തന്റെ അമ്മ ശാരീരികമായി ബുദ്ധിമുട്ട് നേരിടുന്ന സമയത്തായിരുന്നു പരമ്പര. കളിക്കിടെ കോഹ്‌ലി അമ്മയെക്കുറിച്ച് മോശമായി പറഞ്ഞു. എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ അമ്പയര്‍ ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയതെന്നും എഡ് കോവൻ വ്യക്തമാക്കിയതായി ‘ഫോക്സ് സ്പോർട്സ്’ റിപ്പോർട്ടു ചെയ്തു.
വാക്കുകള്‍ അതിരുകടന്നതാണെന്ന് തോന്നിയതോടെ കോഹ്‌ലി മാപ്പ് പറഞ്ഞിരുന്നു. ദേഷ്യം പിടിപ്പിക്കുന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഇന്ത്യന്‍ താരം നടത്തുന്നതെന്നും ഓസീസിനായി 18 ടെസ്റ്റുകൾ കളിച്ചിട്ടുള്ള എഡ് കോവൻ പറഞ്ഞു.