കപ്പടിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് നേട്ടം മാത്രം, 2023ലെ ഏകദിന ലോകകപ്പിൽ വരുമാനം 11,000 കോടിയെന്ന് ഐസിസി

അഭിറാം മനോഹർ
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (17:20 IST)
2023 ഏകദിന ലോകകപ്പ് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് 11,000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായി ഐസിസി റിപ്പോര്‍ട്ട്. ലോകകപ്പ് ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടന്ന ലോകകപ്പിലൂടെ 11,637 കോടിയുടെ വരുമാനമാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
മത്സരങ്ങള്‍ കാണാനെത്തിയ ആഭ്യന്തര,വിദേശസഞ്ചാരികളുടെ താമസം, യാത്ര ചിലവാക്കിയ ഏകദേശ തുക എല്ലാം കണക്കിലെടുത്താണ് ലാഭം കണക്കാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റ് കാണാനായി 12.5 ലക്ഷം കാണികളാണ് എത്തിയത്. ഇതില്‍ 19 ശതമാനം കാഴ്ചക്കാര്‍ ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്നവരായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article