ബംഗ്ലാദേശ് പോലും തകര്‍ത്തുവിട്ടു, പാകിസ്ഥാന്റെ അടുത്ത ടെസ്റ്റ് പരമ്പര സ്റ്റോക്‌സിനും പിള്ളേര്‍ക്കുമെതിരെ

അഭിറാം മനോഹർ
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (13:33 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ പാകിസ്ഥാന്‍ അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ. സ്വന്തം ഗ്രൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട പാകിസ്ഥാന്‍ തങ്ങളുടെ ഏറ്റവും ദയനീയമായ സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് അനായാസമായി പരമ്പര സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
 
 പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാറിനിന്ന ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി. ഓപ്പണര്‍ സാക് ക്രോളിയും ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചു. ശ്രീലങ്കക്കെതിരെ പരിക്കിനെ തുടര്‍ന്ന് താരം കളിച്ചിരുന്നില്ല. ബ്രയ്ഡന്‍ കാഴ്‌സ്,ജോര്‍ദ്ദാന്‍ കോക്‌സ് എന്നീ പുതുമുഖ താരങ്ങളും ഇംഗ്ലണ്ടിന്റെ 17 അംഗ ടെസ്റ്റ് ടീമിലുണ്ട്. 2022ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കാന്‍ അന്ന് ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article