ഫാന്‍സിന് അര്‍ജന്റീനയുടെ പരാജയം ആഘോഷിക്കാന്‍ പോലും സമയം നല്‍കാതെ ബ്രസീല്‍, കളിച്ച എട്ട് മത്സരങ്ങളില്‍ നാലിലും തോല്‍വി

അഭിറാം മനോഹർ
ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (13:03 IST)
Brazil
ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ തോല്‍വി ഏറ്റുവാങ്ങി ബ്രസീലും. ലാറ്റിനമേരിക്കയിലെ ദുര്‍ബലരായ പരാഗ്വെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളെ അട്ടിമറിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ ഡിയേഗോ ഗോമസാണ് പരാഗ്വെയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. നേരത്തെ കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിന് പിന്നാലെയാണ് ബ്രസീലിന്റെയും തോല്‍വി.
 
 മറ്റൊരു മത്സരത്തില്‍ വെനസ്വെല ഉറുഗ്വയ്‌ക്കെതിരെ സമനില പിടിച്ചു. ചിലിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ബൊളിവീയ വിജയിച്ചു. കൊളംബിയയോട് പരാജയപ്പെട്ടെങ്കിലും തെക്കെ അമേരിക്കന്‍ മേഖലയില്‍ കളിച്ച 8 മത്സരങ്ങളില്‍ 18 പോയന്റുമായി അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്താണ്. 15 പോയന്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.
 
 അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് കളിച്ച 8 കളികളില്‍ നിന്നും 10 പോയന്റാണുള്ളത്. നിരവധി സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ലോകകപ്പ് യോഗ്യത റൗണ്ടില്‍ പരിതാപകരമായ അവസ്ഥയിലാണ് ബ്രസീല്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിച്ച 8 മത്സരങ്ങളില്‍ നാലിലും ബ്രസീല്‍ പരാജയപ്പെട്ടു. വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ പരാഗ്വെയ്‌ക്കെതിരെയും പരാജയപ്പെടാനായിരുന്നു കാനറികളുടെ യോഗം. ഇതോടെ വലിയ വിമര്‍ശനമാണ് ടീമിനെതിരെയും പരിശീലകനെതിരെയും ഉയരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article