ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ മടങ്ങിവരവ് ഇനിയും നീളുമെന്ന് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്നും മോചിതനായി കളിക്കളത്തില്‍ തിരിച്ചുവരവിനൊരുങ്ങിയ നെയ്മര്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതെന്നാണ് വിവരം. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നെയ്മര്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന ധാരണയില്‍ സെപ്റ്റംബര്‍ 19ന് അല്‍ ഇതിഹാദിനെതിരായ മത്സരത്തില്‍ നെയ്മറിന് വമ്പന്‍ സ്വീകരണം ഒരുക്കാന്‍ അല്‍ ഹിലാല്‍ മാനേജ്‌മെന്റ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ നെയ്മറുടെ തിരിച്ചുവരവ് ഇനിയും 2 മാസം നീട്ടിയേക്കും. ഒരു വര്‍ഷം മുന്‍പ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയ്‌ക്കെതിരായ മത്സരത്തിലാണ് നെയ്മറിന്റെ ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.