'ടെസ്റ്റ് കരിയറിനെ പറ്റി ആശങ്കയില്ല, റിഷഭ് പന്തിന് കൂടുതൽ അവസരങ്ങൾ നൽകണം'- രോഹിത് ശർമ്മ

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2020 (10:16 IST)
ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും ഏറെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശർമ്മക്ക് ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുവാൻ കഴിഞ്ഞത്. ബംഗ്ലാദേശിനെതിരായി ഒടുവിൽ കഴിഞ്ഞ ടെസ്റ്റ് സീരിസിലും ഓപ്പണർ എന്ന നിലയിൽ മികച്ച പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ വിശ്രമമനുവദിക്കപ്പെട്ട രോഹിത് തന്റെ ടെസ്റ്റ് കരിയറിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ.
 
നേരത്തെ കഠിനമായി പ്രയത്നിച്ചാണ് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം കണ്ടെത്തിയത്. ഓരോ മത്സരത്തിന് ശേഷവും പിഴവുകൾ എവിടെയെല്ലാമാണെന്ന് നിരീക്ഷിച്ച് കണ്ടെത്തി. മത്സരശേഷം ടെക്നിക്കുകളെക്കുറിച്ചും ഷോട്ടുകളെകുറിച്ചും ചിന്തിച്ച് മനസിനെ പാകപ്പെടുത്തുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്യാറില്ലെന്ന് രോഹിത് പറയുന്നു. 
 
ടെക്നിക്കുകളെകുറിച്ചും ഷോട്ടുകളെകുറിച്ചും ഏറെ ചിന്തിക്കുമ്പോൾ മത്സരം ആസ്വാദ്യകരമാക്കാൻ സാധിക്കുന്നില്ല എന്നാൽ ഓരോ മത്സരത്തിലും നന്നായി കളിക്കാൻ കഴിയുമെന്ന് ഉറപ്പിക്കുമെന്ന് താരം പറയുന്നു. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരക്ക് മുൻപായി ഞാൻ എന്നോട് തന്നെ പറയുന്നത് വാരാനുള്ളതിനെ ഓർത്ത് അമിതമായി ചിന്തിച്ച് സമ്മർദ്ദത്തിലാവേണ്ട എന്നാണ്.
 
ടെസ്റ്റ് കരിയറിനൊപ്പം തന്നെ റിഷഭ് പന്തിനെ കുറിച്ചും രോഹിത് പ്രതികരിച്ചു. 22 വയസ്സ് മാത്രമുള്ള പന്തിന് അനാവശ്യമായ സമ്മർദ്ദം നൽകരുത്. എല്ലാ മത്സരത്തിലും സെഞ്ച്വറി അടിക്കാനാണ് പന്തിനോട് ആളുകൾ പറയുന്നത്. അദ്ദേഹം ഒരു തുടക്കക്കാരനാണ് സമ്മർദ്ദങ്ങളില്ലാതെ കളിക്കാൻ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article