ദശാബ്ദത്തിലെ രാജാവ് കോലി തന്നെ,പത്ത് വർഷത്തിനിടെ താരം സ്വന്തമാക്കിയത് 69 സെഞ്ച്വറികൾ

അഭിറാം മനോഹർ

വെള്ളി, 3 ജനുവരി 2020 (12:00 IST)
ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻ താൻ തന്നെയെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. കഴിഞ്ഞ പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അതിവേഗം 20,000 റൺസ് നേടിയതടക്കം മറ്റൊരു താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത ക്രിക്കറ്റ് നേട്ടങ്ങളാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. 
 
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 69 സെഞ്ച്വറികളാണ് ഇന്ത്യൻ താരം അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നും വാരിക്കൂട്ടിയത്. വെറും 431 ഇന്നിങുകളിൽ നിന്നുമാണ് കോലി ഇത്രയും സെഞ്ച്വറികൾ സ്വന്തമാക്കിയത്. ഓരോ ആറ് ഇന്നിങ്സിലും ഒരു സെഞ്ച്വറി എന്ന തരത്തിലായിരുന്നു ഇന്ത്യൻ താരത്തിന്റെ കുതിപ്പ്. 47 സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ ഹാഷിം അംലയാണ് ലിസ്റ്റിൽ രണ്ടാമതുള്ളത്. 41 സെഞ്ച്വറികളുമായി ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറാണ് പട്ടികയിൽ മൂന്നാമത്.
 
കോലിയുടെ 69 സെഞ്ച്വറികളിൽ 42ഉം പിറന്നത് ഏകദിനങ്ങളിൽ നിന്നുമാണ് ടെസ്റ്റിൽ ഈ കാലയളവിൽ കോലി 27 സെഞ്ച്വറികൾ കോലി നേടിയപ്പോൾ ടി20യിൽ താരത്തിന് സെഞ്ച്വറികൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ 70 ടി20കളിൽ നിന്നും 52.66 ശരാശരിയിൽ 2633 റൺസ് ഇന്ത്യൻ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിലാവട്ടെ കഴിഞ്ഞ ദശാബ്ദത്തിൽ 227 ഇന്നിങുകളിൽ നിന്നും11,125 റൺസാണ് കോലി നേടിയത്. ലോകക്രിക്കറ്റിൽ തന്നെ കഴിഞ്ഞ പത്ത് വർഷം ഇത്രയും റൺസെടുത്ത മറ്റ് ബാറ്റ്സ്മാന്മാരില്ല. ഈ കാലയളവിൽ 52 അർധ സെഞ്ച്വറികളും ഇന്ത്യക്കായി കോലി സ്വന്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍