പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അഭിറാം മനോഹർ

വെള്ളി, 6 ജൂണ്‍ 2025 (13:18 IST)
ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്തിറങ്ങുന്ന ബാറ്റര്‍ ആരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജോലിഭാരം കണക്കിലെടുത്ത് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളിലും കളിക്കുവാന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് സാധിക്കില്ല. ബുമ്ര കളിക്കുന്ന 3 ടെസ്റ്റുകള്‍ ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.
 
ബുമ്രയെ പോലെ ഒരാള്‍ക്ക് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് ലോകോത്തര നിലവാരമുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുടെ സമയത്തടക്കം അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബുമ്ര ഇല്ലാത്തപ്പോള്‍ മറ്റൊരാള്‍ക്ക് ഉയര്‍ന്ന് വരാനുള്ള അവസരമാണ്. ഏതെല്ലാം മത്സരത്തില്‍ ബുമ്രയെ കളിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.ടെസ്റ്റ് പരമ്പര എങ്ങനെ പോകുന്നു എന്നതനുസരിച്ച് ഇതില്‍ തീരുമാനമെടുക്കും. ഗംഭീര്‍ പറഞ്ഞു
 
 അതേസമയം ടീം കോമ്പിനേഷനെ പറ്റി തീരുമാനമായിട്ടില്ലെന്നും ഇംഗ്ലണ്ടില്‍ ഇന്‍ട്രാ- സ്‌ക്വാഡ് മത്സരവും 10 ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ ശേഷമാകും ടീമിനെ തീരുമാനിക്കുകയെന്നും പത്രസമ്മേളനത്തില്‍ ടീം നായകനായ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍