ഐപിഎൽ മാത്രമല്ല, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും ജിയോ ഹോട്ട്സ്റ്റാറിൽ

അഭിറാം മനോഹർ

തിങ്കള്‍, 26 മെയ് 2025 (19:30 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ജൂണ്‍ 20 മുതല്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ സംപ്രേക്ഷണാവകാശം ജിയോ ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് വഴി സോണി എന്റര്‍ടൈമെന്റ് നെറ്റ്വര്‍ക്ക് നിലനിര്‍ത്തും.
 
 ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പങ്കാളിത്തതോടെയാണ് ഈ കരാര്‍. ഇന്ത്യയുടെ 2026ലെ ഇംഗ്ലണ്ട് വൈറ്റ്‌ബോള്‍ പര്യടനത്തിനും കരാര്‍ ബാധകമായിരിക്കും. 2026ല്‍ 3 ഏകദിനമത്സരങ്ങളും 5 ടി20 മത്സരങ്ങളുമാകും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക.ജൂണ്‍ 20ന് ലീഡ്‌സിലാണ് ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ മത്സരം. ശേഷിക്കുന്ന മത്സരങ്ങള്‍ ബര്‍ഹിംഗ് ഹാം (ജൂലൈ 2), ലോര്‍ഡ്‌സ് (ജൂലൈ 10), മാഞ്ചസ്റ്റര്‍ (ജൂലൈ 23), ഓവല്‍(ജൂലൈ 31)നും നടക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍