മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍ കളി പഠിപ്പിക്കാന്‍ ഇന്ത്യയിലേക്ക് വരുന്നു. ദുബായിലും ഇന്ത്യയിലും ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങാനാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഒക്ടോബറില്‍ അക്കാദമി ആരംഭിക്കാനാണ് കെപി പദ്ധതിയിടുന്നത്. ഏഴു മുതല്‍ 18വരെ വയസ്സുള്ള കുട്ടികള്‍ക്കായിരിക്കും അക്കാദമിയില്‍ പരിശീലനം നല്‍കുക.
ഐസിസി ആസ്ഥാനമെന്ന നിലയിലും എമിറേറ്റ്‌സിന്റെ മുഖ്യ കേന്ദ്രമെന്ന രീതിയിലും ദുബായ്ക്കുള്ള സാധ്യതകള്‍ മനസിലാക്കിയുമാണ് ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതെന്ന് പീറ്റേഴ്‌സണ്‍ അറിയിച്ചു.
മറ്റു രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ ഇതിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ദുബായ്ക്കു ശേഷം ഇന്ത്യയിലും അക്കാദമി ആരംഭിക്കുമെന്ന് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.