3, 6, 10, 3 എന്നിങ്ങനെയാണ് ഓസ്‌ട്രേലിയന്‍ പരമ്പരയിലെ രോഹിത്തിന്റെ പ്രകടനങ്ങള്‍. അതായത് ബാറ്റിങ് ശരാശരി വെറും 5.5 മാത്രം !
രോഹിത്തിന്റെ അവസാന 15 ടെസ്റ്റ് ഇന്നിങ്‌സുകള്‍ ഇങ്ങനെയാണ്: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6, 10, 3
രോഹിത്തിനു ഓപ്പണിങ് ഇറങ്ങാന്‍ വേണ്ടിയാണ് മെല്‍ബണ്‍ ടെസ്റ്റില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയത്. ഓപ്പണറായിരുന്ന കെ.എല്‍.രാഹുലിനെ ഗില്ലിനു പകരം വണ്‍ഡൗണ്‍ ഇറക്കി രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ കൂടി രോഹിത് നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ആരാധകരും കലിപ്പിലാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് പോലും ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.