South Africa vs Netherlands ODI World Cup Match: ദക്ഷിണാഫ്രിക്കയ്ക്ക് ഡച്ച് ഷോക്ക് ! ലോകകപ്പിലെ അടുത്ത അട്ടിമറി

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (23:20 IST)
South Africa vs Netherlands ODI World Cup Match: ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചതിനു പിന്നാലെ ലോകകപ്പില്‍ അടുത്ത അട്ടിമറി. അതിശയകരമായ നെറ്റ് റണ്‍റേറ്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് 38 റണ്‍സിന് തോല്‍പ്പിച്ചു. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 ന് ഓള്‍ഔട്ടായി.
 
ഡോവിഡ് മില്ലര്‍ (52 പന്തില്‍ 43), കേശവ് മഹാരാജ് (37 പന്തില്‍ 40), ഹെന്റി ക്ലാസന്‍ (28 പന്തില്‍ 28) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക് മൂന്ന് വിക്കറ്റ് നേടി. വാന്‍ ഡെര്‍ മെര്‍വി, ബാസ് ഡി ലീഡ്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. 
 
82/5 എന്ന നിലയില്‍ തകര്‍ന്ന നെതര്‍ലന്‍ഡ്‌സിന് വേണ്ടി നായകന്‍ സ്‌കോട്ട് എഡ്വര്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 69 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ എഡ്വര്‍ഡ് 78 റണ്‍സ് നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article