രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കണം, ആഗ്രഹം വ്യക്തമാക്കി സഞ്ജു

ബുധന്‍, 6 ജനുവരി 2021 (19:25 IST)
രാജ്യത്തിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണ് തന്റെ സ്വപ്‌നമെന്ന് വ്യക്തമാക്കി സഞ്ജു സാംസൺ. മികച്ചൊരു ക്രിക്കറ്ററായിരിക്കണമെങ്കിൽ തീർച്ചയായും ടെസ്റ്റ് കളിച്ചിരിക്കണം. രാജ്യത്തിനായി ടെസ്റ്റ് കളിക്കുകയാണ് തന്റെ സ്വപ്‌നമെന്നും ആ നിമിഷത്തിനായി താൻ കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.
 
അതേസമയം താൻ നേടിയ നേട്ടങ്ങളിൽ സന്തോഷവാനാണെന്നും സഞ്ജു വ്യക്തമാക്കി. വിജയകരമായ കാലം എനിക്കുണ്ടാവുമെന്ന് ഉറപ്പുണ്ട്.ബാറ്റിങ്ങിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഏത് വേഷത്തിനും ഞാന്‍ തയ്യറാണ്. സഞ്ജു പറഞ്ഞു. 
 
നിലവിൽ സയ്യിദ് മുഷ്താഖ് അലി ടി20 തയ്യാറെടുപ്പിലാണ് താരം. കേരളാ ടീമിന്റെ നായകൻ കൂടിയായ സഞ്ജു 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 37.64 ശരാശരിയില്‍ 3000ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. 211 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍