മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

തിങ്കള്‍, 30 ജനുവരി 2023 (18:14 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിലായി 87 മത്സരങ്ങളിൽ നിന്ന് 4490 റൺസ് താരം നേടിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. ഇന്ത്യയ്ക്കായി 61 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 38.29 ശരാശരിയിൽ 3982 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ചുറികളുൾപ്പടെയാണ് ഈ നേട്ടം.
 
12 ഏകദിനങ്ങളിൽ നിന്ന് 339 റൺസാണ് ദേശീയ ടീം ജേഴ്സിയിൽ താരം സ്വന്തമാക്കിയത്. അതേസമയം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ് തുടങ്ങിയ ടീമുകൾക്കായി 106 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. 2002 മുതൽ 2018 വരെയുള്ള എൻ്റെ കരിയർ ജീവിതത്തിലെ മികച്ച കാലഘട്ടമാണ്. ഇന്ത്യൻ ടീമിൽ കളിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് അവസരം നൽകിയ ബിസിസിഐ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ എന്നീ സംഘടനകളോട് നന്ദി പറയുന്നു.വിടവാങ്ങൽ കുറിപ്പിൽ മുരളി വിജയ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍