റൺസ് കൊടുക്കുന്നതിൽ പിശുക്കനായിരുന്ന താരം, എന്താണ് അർഷദീപിന് സംഭവിച്ചത് : പിഴവ് ചൂണ്ടിക്കാട്ടി മുൻ താരങ്ങൾ

ഞായര്‍, 29 ജനുവരി 2023 (16:22 IST)
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രതീക്ഷകൾ നൽകിയ താരമണ് പേസർ അർഷദീപ് സിംഗ്. ടി20 ക്രിക്കറ്റിൽ റൺസ് വിട്ടുകൊടുക്കാൻ പിശുക്കനായ താരമെന്ന നിലയിൽ നിന്ന് റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കുമില്ലാത്ത താരമെന്ന നിലയിലേക്കാണ് അർഷദീപിൻ്റെ താഴേയ്ക്കുള്ള വളർച്ച. ന്യൂസിലൻഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ 51 റൺസാണ് താരം വിട്ടുനൽകിയത്. അവസാന ഓവറിൽ മാത്രം 27 റൺസ് താരം വിട്ടുനൽകി.
 
12.80 എന്ന ഇക്കോണമി റേറ്റിലാണ് താരം മത്സരം പൂർത്തിയാക്കിയത്. തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് താരം നേരിടുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ പിഴവുകൾ ചൂണ്ടികാണിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് ബംഗാറും മുഹമ്മദ് കൈഫും. മോശം പ്രകടനമാണ് അർഷദീപ് നടത്തിയത്. വൈഡ് യോർക്കറുകൾ എറിയുന്നതിൽ പ്രശസ്തി നേടിയ താരമാണ് അർഷദീപ്. എന്നാൽ റാഞ്ചിയിൽ സ്ലോട്ടിലാണ് അദ്ദേഹം പന്തെറിഞ്ഞത്. തൻ്റെ ബൗളിങ്ങിനെ കുറിച്ച് ചിന്തിച്ച് വിവേകത്തോടെ അദ്ദേഹം തീരുമനമെടുക്കണം. സഞ്ജയ് ബംഗാർ പറഞ്ഞു.
 
നീളമേറിയ റണ്ണപ്പാണ് അർഷദീപിനുള്ളത്. അതിനാൽ തന്നെ സ്റ്റെപ്പിംഗ് പ്രശ്നങ്ങൾ ഉണ്ടാകാം. ലോങ് റണ്ണപ്പ് എടുത്ത് അയാൾ ഊർജം പാഴാക്കുകയാണ്. മാത്രമല്ല അനാവശ്യമായി ആംഗിൾ മാറ്റുന്നു. ബോക്സിൽ വിശ്വസിച്ച് സമാധാനത്തോടെ പന്തെറിയാൻ അദ്ദേഹം ശ്രമിക്കണം.അർഷദീപ് മികച്ച ബൗളറാണ് അദ്ദേഹത്തിൻ്റെ മോശം ദിവസം മാത്രമായിരുന്നു സംഭവിച്ചത്. കൈഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍