ഫാഷൻ ഷോയ്ക്കല്ലല്ലോ, ക്രിക്കറ്റ് കളിക്കാനല്ലെ, തടി കൂടി പോയതാണോ സർഫറാസ് ചെയ്ത കുറ്റം: രൂക്ഷവിമർശനവുമായി ഗവാസ്കർ

വെള്ളി, 20 ജനുവരി 2023 (13:22 IST)
ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ റൺസടിച്ചുകൂട്ടിയും ഇന്ത്യയുടെ ദേശീയ ടീമിലേക്ക് മുംബൈ യുവതാരം സർഫറാസ് ഖാനെ പരിഗാണിക്കാത്തതിൽ വിമർശനവുമായി ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിളിയെത്താതിരുന്ന സർഫറാസ് കഴിഞ്ഞ മത്സരത്തിലും മിംബൈയ്ക്കായി രഞ്ജി ട്രോഫിയിൽ സെഞ്ചുറി നേടിയിരുന്നു.
 
കായികക്ഷമതയില്ല എന്നതാണ് പരാതിയെങ്കിൽ എങ്ങനെയാണ് സർഫറാസിന് സ്ഥിരതയോടെ റൺസ് അടിച്ചുകൂട്ടുന്നതെന്നും ക്രിക്കറ്റിന് ഫിറ്റ്നസ് പ്രധാനമാണെങ്കിലും ക്രിക്കറ്റ് കളിക്കാനും സെഞ്ചുറികൾ അടിക്കാനും അവന് കഴിയുന്നുണ്ടെങ്കിൽ മറ്റൊന്നും നോക്കേണ്ടതില്ലെന്നും ഗവാസ്കർ പറയുന്നു. തടി ഇല്ലാത്ത മെലിഞ്ഞവരെ മാത്രമെ ടീമിലെടുക്കുള്ളുവെങ്കിൽ ഫാഷൻ ഷോയിൽ പോയി മോഡലുകളെ കണ്ടെത്തി ബാറ്റും ബോളും അവർക്ക് കൊടുത്ത് കളിക്കാൻ വിട്ടാൽ പോരെ.
 
ക്രിക്കറ്റിൽ പല ശരീരപ്രകൃതിയിലുള്ള കളിക്കാരുണ്ടാകും. ഒരാളുടെ വണ്ണമല്ല അയാൾ നേടിയ റൺസാണ് വിലയിരുത്തേണ്ടത്. ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് ഇക്കാണുന്ന റൺസ് സർഫറാസ് അടിച്ചെടുത്തത്. അതിനാൽ അയാൾക്ക് കായികക്ഷമത ഇല്ല എന്ന് പറയാനാകില്ല. ഗവാസ്കർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍