റിഷഭ് പന്തിൻ്റെ പരുക്ക് മാറാൻ ഉജ്ജയിൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ഇന്ത്യൻ താരങ്ങൾ

തിങ്കള്‍, 23 ജനുവരി 2023 (17:55 IST)
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്തിൻ്റെ ആരോഗ്യത്തിനായി ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്,വാഷിങ്ടൺ സുന്ദർ എന്നിവർ തിങ്കളാച ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് പ്രാർഥിക്കാനെത്തിയത്.
 
ഇന്ത്യൻ ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിൽ ചിലരും ക്ഷേത്രത്തിലെത്തിയിരുന്നു. റിഷഭ് പന്തിൻ്റെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റിന് വളരെ പ്രധാനമാണ്. അദ്ദേഹത്തിൻ്റെ പരുക്ക് മാറാൻ ദൈവത്തോട് പ്രാർഥിക്കുന്നു, സൂര്യകുമാർ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ പര്യടനം നടത്തുന്ന ന്യൂസിലൻഡുമായുള്ള ഏകദിന പരമ്പരയിലാണ് ഇന്ത്യൻ താരങ്ങൾ. മധ്യപ്രദേശിലെ ഇൻഡോർ- ഹോൽകർ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ 2 മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍