ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർമാരിലൊരാളാണ് അക്ഷർ പട്ടേൽ. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ തിളങ്ങാൻ താരത്തിനായിരുന്നു. നിലവിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുന്നില്ല. അദ്ദേഹത്തിന് ടീം വിശ്രമം അനുവദിച്ചിരിക്കുകയാണ്. അക്ഷർ ഉടനെ തന്നെ വിവാഹിതനാകാൻ പോകുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
തൻ്റെ ബാല്യകാല സുഹൃത്തും കാമുകിയുമായ മേഹയെയാണ് അക്ഷർ വിവാഹം കഴിക്കാൻ പോകുന്നത്. ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമാണ് മേഹ. ഗുജറാത്തിലാണ് മേഹ ജോലി ചെയ്യുന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വർഷമായിരുന്നു അക്ഷറിൻ്റെ വിവാഹനിശ്ചയം.