കല്യാണചടങ്ങിൽ ആദ്യം വേണ്ടത് ചെറുക്കൻ്റെ വീട്ടിൽ പെണ്ണിനും പോകാൻ അനുമതി, വൈറലായി കുറിപ്പ്

വെള്ളി, 20 ജനുവരി 2023 (19:49 IST)
നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും വിവാഹിതരാകുന്ന വാർത്ത കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിൽ വാർത്തയായത്. മാളവിക തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവരം അറിയിച്ചത്. വിവാഹത്തിന് മുൻപ് വരൻ്റെ വീട് മാളവിക സന്ദർശിക്കുന്നതിൻ്റെ വീഡിയോയും താരം പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വീഡിയോ പുറത്തുവന്നതോടെ വിവാഹത്തിന് മുൻപ് മാളവിക തേജസിൻ്റെ വീട്ടിൽ പോയത് ശരിയായില്ലെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു.
 
എന്നാൽ വിവാഹത്തിന് മുൻപ് വരൻ്റെ വീട് കാണിന്നതിൽ തെറ്റില്ലെന്ന് മാളവിക പറയുകയും ചെയ്തു. ഇപ്പോഴിതാ വിവാഹം ഉറപ്പിക്കും മുൻപ് പെണ്ണിന് ചെക്കൻ്റെ വീട്ടിലേക്ക് ബന്ധുക്കൾക്കൊപ്പം പോകാനുള്ള സാഹചര്യമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റായ നിഷാ പി. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നിഷ ഇക്കാര്യം പറഞ്ഞത്. 
 
നിഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
 
 
കല്യാണ ചടങ്ങുകളിൽ ഏറ്റവും ആദ്യവും അത്യാവശ്യവുമായി വരേണ്ട മാറ്റം എന്തെന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിക്കും മുൻപ് ചെറുക്കന്റെ വീട്ടിലേക്ക് ബന്ധുക്കൾക്ക് ഒപ്പം പെണ്ണിനും പോവാനുള്ള അനുമതിയാണ്. 
പ്രണയ വിവാഹങ്ങളിൽ ഇതിൽ പുതുമ ഇല്ലായിരിക്കും. പക്ഷെ അല്ലാത്ത വിവാഹങ്ങളിലും ഇതൊരു ചടങ്ങ് ആക്കി മാറ്റാൻ നല്ല ആഗ്രഹമുണ്ട്. ഒരു വീടെന്നാൽ,, നാല് ചുവര് ഉള്ള ഒരു കെട്ടിടം അല്ല. അതിനു ഒരു ജീവനുണ്ട് പോസിറ്റീവ് നെഗറ്റീവ് ഫീലുകൾ ഉണ്ട്.
 
ജയ് ജയ് ജയ് ഹേ യിൽ ജയ കയറി വരുമ്പോൾ പൊട്ടിയ ടീപോയും തകർന്ന റിമോട്ടും പറയുന്ന കഥകൾ ഉണ്ട്. വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടി ശിഷ്ട കാലം, തങ്ങളുടെ വീട്ടിൽ തന്നെ കഴിയണം എന്ന് നിർബന്ധം ഉള്ള മാതാപിതാക്കൾ ഈ ഒരു പുതിയ ചടങ്ങിനും സമ്മതം മൂളിയെ നിവർത്തി ഉള്ളൂ എന്നൊരു അവസ്ഥ വരണം. എന്റെ മക്കൾക്ക് അങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ട് എങ്കിൽ നിർബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാൻ ഈ നിലപാട് എടുക്കും.
 
വിവാഹത്തിന് മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാം. നായിക നായകൻ ഫെയിം മാളവികയും ബന്ധുക്കളും ചെറുക്കൻ വീട് കാണാൻ എത്തിയതിന്റെ ചിത്രമാണ് ചുവടെ സെലിബ്രിറ്റിസിനും പണക്കാർക്കും അല്ല, സാധാരണ പെൺകുട്ടികൾക്കാണ് ഈ ചടങ്ങ് കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്.അത് കൊണ്ട് തന്നെയാണ് അത് സർവ സാധാരണം ആകേണ്ടതും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍