ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കി നടി ഭാമ, വേർപിരിയുന്നുവെന്ന സൂചന നൽകി പുതിയ പോസ്റ്റ്

വ്യാഴം, 19 ജനുവരി 2023 (15:54 IST)
സിനിമാതാരം ഭാമയും ഭർത്താവ് അരുണും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്തകൾക്ക് ശക്തി പകർന്ന് ഭാമയുടെ പുതിയ പോസ്റ്റ്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമെ വേണ്ടു എന്ന നന്നായി അറിയാം എന്നാണ് ഭാമ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ വിവാഹമോചനത്തെ പറ്റിയുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിൻ്റെ പോസ്റ്റ്.
 
2020ലായിരുന്നു താരത്തിൻ്റെ വിവാഹം. കഴിഞ്ഞ ദിവസമാണ് താരം ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും തൻ്റെ പേര് ഭാമ എന്ന് മാത്രമാക്കി താരം പോസ്റ്റ് ചെയ്യുകയും ചെയ്തത്. അതേസമയം ഈ വാർത്തകളോടൊന്നും തന്നെ താരം പ്രതികരിച്ചിട്ടില്ല. ലോഹിതദാസിൻ്റെ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 2020ലായിരുന്നു അരുണിൻ്റെയും ഭാമയുടെയും വിവാഹം. ഈ ബന്ധത്തിൽ ദമ്പതികൾക്ക് ഒരു മകളുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍