കിരീടം തേടി ഇന്ത്യൻ യുവനിരയിറങ്ങുന്നു, അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന്

ഞായര്‍, 29 ജനുവരി 2023 (08:59 IST)
പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി ഇന്ത്യൻ യുവതാരങ്ങൾ ഇന്നിറങ്ങുന്നു. ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾഅണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന്. പോച്ചഫ്സ്ട്രൂമിലെ സെവൻസ് പാർക്കിൽ ഇന്ത്യൻ സമയം വൈകീട്ട് 5:15നാണ് മത്സരം.
 
ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ 8 വിക്കറ്റിൻ്റെ വമ്പൻ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യൻ സീനിയർ ടീമിലെ പ്രധാനതാരം കൂടിയായ ഷെഫാലി വർമ്മയാണ് ഇന്ത്യൻ നിരയെ നയിക്കുന്നത്. കിരീടം സ്വന്തമാക്കാനായാൽ വനിതാ ടീമിൻ്റെ ആദ്യ ലോകകപ്പ് കിരീടമാകും ഇത്. നേരത്തെ ഇന്ത്യൻ സീനിയർ ടീം 2 തവണ ഏകദിന ലോകകപ്പ് ഫൈനലിലും ഒരു തവണ ടി20 ലോകകപ്പ് ഫൈനലിലും എത്തിയെങ്കിലും കിരീടം സ്വന്തമാക്കാനായിരുന്നില്ല. സ്റ്റാർ സ്പോർട്സിൽ ഇന്നത്തെ മത്സരം തത്സമയം കാണാവുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍