ബാബർ അസമിന് ഇടമില്ല, ഐസിസി ടി20 ടീമിൽ കോലിയും സൂര്യയും,പാണ്ഡ്യയും

തിങ്കള്‍, 23 ജനുവരി 2023 (21:41 IST)
ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ടി20 ടീമിൽ ഇടം നേടി മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. കോലിയ്ക്ക് പുറമെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയും ഇടം നേടിയപ്പോൾ പാക് നായകനായ ബാബർ അസമിന് ടീമിൽ ഇടം നേടാനായില്ല. കഴിഞ്ഞ ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ടീമിൽ ഇടം നേടാൻ കോലിയെ സഹായിച്ചത്.
 
കഴിഞ്ഞ ഏഷ്യാകപ്പിലെയും ലോകകപ്പിലെയും മോശം പ്രകടനമാണ് പാക് നായകന് വിനയായത്. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ച ജോസ് ബട്ട്‌ലറാണ് ടീമിൻ്റെ നായകൻ. പാക് ഓപ്പണർ മുഹമ്മദ് റിസ്വാനും പാക് പേസർ ഹാരിസ് റൗഫുൽ ടീമിലുണ്ട്. ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്സ്, സിംബാബ്വെൻ താരം സിക്കന്ദർ റാസ., ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, അയർലൻഡ് താരം ജോഷ്വാ ലിറ്റിൽ എന്നിവരാണ് ഐസിസി ടീമിലെ മറ്റ് താരങ്ങൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍