ഓസ്ട്രേലിയൻ ഓപ്പൺ: സാനിയ- ബൊപ്പണ്ണ സഖ്യം ഫൈനലിൽ

ബുധന്‍, 25 ജനുവരി 2023 (17:35 IST)
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലിൽ. ബ്രിട്ടൻ്റെ നീൽ ഷുപ്സ്കി- ക്രവാഷിക് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സൂപ്പർ ട്രൈബ്രേക്കറിയാലിരുന്നു സാനിയ സഖ്യത്തിൻ്റെ വിജയം.
 
സാനിയ മിർസയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെൻ്റാണിത്. 36കാരിയായ സാനിയ മിർസ 2009ൽ മഹേഷ് ഭൂപതിക്ക് ഒപ്പം സാനിയ ഓസ്ട്രേലിയൻ മിക്സഡ് ഡബിൾസ് ട്രോഫി സ്വന്തമാക്കിയിരുന്നു. മിക്സഡ് ഡബിൾസിൽ ഫ്രഞ്ച് ഓപ്പൺ,(2012), യു എസ് ഓപ്പൺ (2014) കിരീടങ്ങളും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻസ്ലാം കിരീടങ്ങളും സാനിയ സ്വന്തമാക്കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍