മിക്സഡ് ഡബിൾ സെമിയിൽ സാനിയ സഖ്യം, കരിയർ സ്ലാം നേട്ടം കൈയെത്തും ദൂരത്ത്

ചൊവ്വ, 5 ജൂലൈ 2022 (14:43 IST)
വിംബിൾഡൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ സാനിയ മിർസ- മേറ്റ് പാവിച്ച് സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ നാലാം സീഡായ ജോൺപിയേർഴ്സ്-ഗബ്രിയേല സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ആറാം സീഡായ സാനിയ സഖ്യം തോൽപ്പിച്ചത്.
 
വിംബിൾഡണിൽ സാനിയയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2011,13,15 വർഷങ്ങളിൽ സാനിയ ക്വാർട്ടറിൽ പുറത്തായിരുന്നു. വിംബിൾഡണിൽ കിരീടം നേടുകയാണെങ്കിൽ കരിയർ സ്ലാം നേട്ടം സാനിയയ്ക്ക് സ്വന്തമാക്കാം. മഹേഷ് ഭൂപതിക്കൊപ്പം 2009ൽ ഓസ്ട്രേലിയൻ ഓപ്പ്പണും 2012ൽ ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. 2014ൽ യുഎസ് ഓപ്പൺ ബ്രസീലിൻ്റെ ബ്രൂണോ സോറസിനൊപ്പവും നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍