രാജ്യത്ത് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിത, ചരിത്രനേട്ടം കുറിച്ച് സാനിയ മിർസ

വെള്ളി, 23 ഡിസം‌ബര്‍ 2022 (14:20 IST)
രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകാനൊരുങ്ങി സാനിയ മിർസ. ഉത്തർപ്രദേശിലെ മിർസപൂരിലെ ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിർസയുടെയും മകളാണ് സാനിയ.
 
നാഷണൽ ഡിഫൻസ് അക്കാദമിയിൽ 149മത് റാങ്ക് കരസ്ഥമാക്കിയാണ് സാനിയ യുദ്ധവിമാനം പറത്താനുള്ള യോഗ്യത നേടിയത്. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിറ്റയായ അവാനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനം.

വെബ്ദുനിയ വായിക്കുക