സാനിയയും മാലിക്കും വേർപിരിയുന്നു? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു

ചൊവ്വ, 8 നവം‌ബര്‍ 2022 (15:25 IST)
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേർപിരിയുന്നതായി റിപ്പോർട്ട്. സാനിയ മിർസയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് പിന്നാലെയാണ് ഇരുവരും തമ്മിൽ വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
 
സാനിയയെ മാലിക് വഞ്ചിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുടെയും മകൻ ഇസ്ഹാൻ രണ്ടുപേരുടെ അടുത്തും മാറി മാറിയാണ് കഴിയുന്നത്. അതേസമയം വേർപിരിയുകയാണെന്ന് റിപ്പോർട്ടുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. പ്രയാസമേറിയ ദിനങ്ങൾ അതിജീവിക്കാൻ എന്നെ സഹായിക്കുന്ന നിമിഷങ്ങൾ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സാനിയ മകനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
 
തകർന്ന ഹൃദയങ്ങൾ എവിടേയ്ക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താൻ എന്നാണ് ഇൻസ്റ്റാ സ്റ്റോറിയായി സാനിയ കുറിച്ചത്. ഇതോടെയാണ് താരദമ്പതികൾ വേർപിരിയുമെന്ന അഭ്യൂഹം ശക്തമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍