സാനിയ മിര്‍സയും ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്

ചൊവ്വ, 8 നവം‌ബര്‍ 2022 (14:40 IST)
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ അത്ര നല്ല രീതിയില്‍ അല്ല പോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് വിവാഹ മോചനത്തിന്റെ സൂചനകള്‍ നല്‍കുന്നത്. ' തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?' ' അള്ളാഹുവിലേക്ക്' സാനിയ മിര്‍സ ഇന്‍സ്റ്റയില്‍ കുറിച്ചു. മകന്‍ ഇസ്ഹാന് ഒപ്പമുള്ള ചിത്രവും സാനിയ ഈയടുത്ത് പങ്കുവെച്ചിരുന്നു. 'പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് സാനിയ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ ഷുഐബ് മാലിക്ക് ഇല്ല. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shoaib Malik (@realshoaibmalik)

അതേസമയം, മകന്റെ ജന്മദിനം ദുബായില്‍ വെച്ച് ആഘോഷിച്ചതിന്റെ ചിത്രം മാലിക്ക് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തില്‍ സാനിയ മിര്‍സയെയും കാണാം. എന്നാല്‍ കുടുംബസമേതമുള്ള ചിത്രം സാനിയ ഇതുവരെ പങ്കുവെച്ചിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍