ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഉള്ള ഒരു ചിത്രം നടന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍. തിലകന്റെ ആദ്യത്തെ കൊച്ചുമകനായതിനാല്‍ തന്നോട് ആയിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പ്രിയമെന്ന് അഭിമന്യു പറഞ്ഞിരുന്നു. കേശു എന്നാണ് അഭിമന്യുവിന്റെ വിളിപ്പേര്.