തിലകന്‍ തിരിച്ചു വന്നിരിക്കുന്നു, മകനിലൂടെ...ഷമ്മിയെ മലയാള സിനിമ ഉപയോഗിക്കട്ടെ: വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 2 ഓഗസ്റ്റ് 2022 (09:06 IST)
പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലെ ഷമ്മി തിലകന്റെ പ്രകടനത്തിന് കൈയ്യടിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. തിലകന്‍ ചെയ്തിരുന്ന വേഷങ്ങള്‍ നമുക്ക് ധൈര്യമായി ഷമ്മിയെയും ഏല്‍പ്പിക്കാം എന്നാണ് സംവിധായകന്‍ പറയുന്നത്.ഭാവിയില്‍ തിലകന്‍ ചേട്ടന് മുകളില്‍ നില്‍ക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ എന്നും വിനോദ് ഗുരുവായൂര്‍ കുറിക്കുന്നു. 
 
'നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ... പാപ്പനില്‍. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടന്‍ ഇല്ലെങ്കില്‍ കൂടി, സിനിമ യില്‍ നിറഞ്ഞു നില്‍പ്പുണ്ട് ചാക്കോ. ജോഷി സര്‍ ലോഹിതദാസ് സര്‍ ടീം ഒരുക്കിയ കൗരവര്‍ എന്ന സിനിമയിലെ തിലകന്‍ ചേട്ടനെ ഇന്നും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകന്‍ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങള്‍ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം... മോശമാക്കില്ല.... ഭാവിയില്‍ തിലകന്‍ ചേട്ടന് മുകളില്‍ നില്‍ക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സര്‍ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോള്‍ ഷമ്മി തിലകന്റെ ഇരുട്ടന്‍ ചക്കൊയും .... '-വിനോദ് ഗുരുവായൂര്‍ കുറിച്ചു 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍