പാപ്പന് പിറകെ സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യും എത്തുമോ ? അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:14 IST)
സുരേഷ് ഗോപി-ജിബു ജേക്കബ് കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രമാണ് 'മേ ഹും മൂസ'. 75 ദിവസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍സ് കൊച്ചിയില്‍ ആരംഭിച്ചു.
 
സുരേഷ് ഗോപി തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് തുടങ്ങി.പോസ്റ്റ് പ്രൊഡക്ഷന്‍ തുടക്കമായ സന്തോഷത്തിലാണ് നടന്‍. സിനിമയില്‍ സജീവമായ താരത്തിന്റെ പാപ്പന് പിറകെ വൈകാതെ തന്നെ 'മേ ഹും മൂസ'യും എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.സെപ്റ്റംബര്‍ 30 ന് സിനിമ പ്രദര്‍ശനത്തിന് എത്തിക്കും എന്നാണ് നിര്‍മ്മാതാവ് തോമസ് തിരുവല്ലയുടെ പറഞ്ഞത്.സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രത്തിനായി കാത്തിരിക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍