ഈ മാസം ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ താരം ഹാട്രിക് നോബോൾ വഴങ്ങിയിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടി20യുടെ അവസാന ഓവറിലും താരം നോബോൾ വഴങ്ങി. 11 നോബോളുകൾ എറിഞ്ഞ ഹസൻ അലിയാണ് നാണക്കേടിൻ്റെ ഈ റെക്കോർഡിൽ അർഷദീപിന് പിന്നിലുള്ളത്. ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിലെ അവസാന ഓവറിൽ ഹാട്രിക് സിക്സടക്കം 27 റൺസാണ് അർഷദീപ് വിട്ടുകൊടുത്തത്. ഇതോടെ 19 ഓവറിൽ 149 റൺസായിരുന്ന ന്യൂസിലൻഡ് ഓവർ കഴിഞ്ഞപ്പോൾ 176 റൺസിലെത്തി. മത്സരത്തിൽ 21 റൺസിനായിരുന്നു കിവികളോട് ഇന്ത്യ പരാജയപ്പെട്ടത്.