ഐ‌പിഎല്ലിലെ ചെണ്ടയിൽ നിന്നും ഇന്ത്യയുടെ ലീഡിങ് വിക്കറ്റ് ടേക്കർ: ഹാറ്റ്‌സ് ഓഫ് മുഹമ്മദ് സിറാജ് സിറാജ്

Webdunia
ചൊവ്വ, 19 ജനുവരി 2021 (12:56 IST)
ബു‌മ്രയില്ലാത്ത, ഇഷാന്ത് ഇല്ലാത്ത മുഹമ്മദ് ഷമി ഇല്ലാത്ത ഒരു ബൗളിങ് നിരയുമായി ഓസീസിനെ ഓസ്ട്രേലിയയിൽ നേരിട്ടാൽ എന്തായിരിക്കും സംഭവിക്കുക. ആത്മഹത്യാപരമായിരിക്കും ആ തീരുമാനം എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ഉറപ്പാണ്. എന്നാൽ ഇത്തവണ ഇന്ത്യാ ഓസീസ് സീരീസിൽ ഇന്ത്യക്ക് കാത്തുവെച്ചത് അത്തരമൊരു നിമിഷമായിരുന്നു.
 
ആദ്യ ടെസ്റ്റ് സീരീസിൽ കളിക്കാൻ ഇറങ്ങിയ മുഹമ്മദ് സിറാജ് നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഏറ്റവും സീനിയറായ ബൗളറാണ്. എത്രത്തോളം പരിചയമില്ലാത്ത ബൗളിങ് നിരയാണ് ഓസീസിനെതിരെ കളിച്ചതെന്ന് അറിയിക്കാൻ മറ്റൊരു കണക്കിന്റെയും ആവശ്യമില്ല. എന്നാൽ ടീമിലെ സീനിയർ ബൗളറായ സിറാജ് നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിഴുതെടുത്തത് 5 വിക്കറ്റുകൾ.
 
ഐപിഎല്ലിൽ ആർസി‌ബിക്ക് പന്തെറിഞ്ഞ് കൊണ്ട് തല്ല് കൊള്ളുന്ന ബൗളറിൽ നിന്നും മാസങ്ങൾക്കുള്ളിൽ ഇന്ത്യക്കായി ടെസ്റ്റ് സീരീസിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ബൗളർ. അസാധാരണമാണ് മുഹമ്മദ് സിറാജ് എന്ന ബൗളറിന്റെ കരിയർ. അധിക്ഷേപങ്ങൾ,പരമ്പരയ്‌ക്ക് തൊട്ടു‌മുൻപ് പിതാവിന്റെ മരണം ടീമിലെ ഏറ്റവും സീനിയർ ബൗളറെന്ന ഉത്തരവാദിത്തം ഇതെല്ലാം തന്നെ സിറാജ് തന്റെ ചുമലിലേറ്റിയാണ് നാലാം ടെസ്റ്റിൽ കളിച്ചത്. ഹാറ്റ്‌സ് ഓഫ് മുഹമ്മദ് സിറാജ്.

അനുബന്ധ വാര്‍ത്തകള്‍

Next Article