സെലക്ടറായിരുന്നു എങ്കിൽ ധോണിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയേനെ, എന്ന് എംഎസ്‌കെ പ്രസാദ്, മുൻപേ പറഞ്ഞത് ഓർമ്മപ്പെടുത്തി ആരാധകർ

Webdunia
ശനി, 20 ജൂണ്‍ 2020 (14:45 IST)
മുംബൈ: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനായുള്ള പരിശീലന ക്യാംപില്‍ ധോണി ഉണ്ടാവണമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. താനയിരുന്നു ചീഫ് സെലക്ടർ എങ്കിൽ വരാനിരിയ്ക്കുന്ന ടി20 ലോകകപ്പിൽ ധോണി ഉറപ്പായും ഉണ്ടാകും എന്നും എംഎസ്‌കെ‌ പ്രസാദ് പറന്നു. ഇതോടെ മുൻ ചീഫ് സെലക്ടറുടെ പ്രതികരണത്തിനെതിരെ ധോണി ആരാധകർ രംഗത്തെത്തുകയും ചെയ്തു.  
 
ട്വന്റി20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നത് അറിയില്ല. നടക്കുകയാണ് എങ്കില്‍ ധോണി ടീമിലുണ്ടാവണം. എന്നാല്‍ ധോണിക്ക് കളിക്കാന്‍ താൽപര്യം ഉണ്ടോ എന്നത് പ്രധാനമാണ്. ഉഭയകക്ഷി പരമ്പരകളാണ് എങ്കില്‍ നമുക്ക് രാഹുലും, റിഷഭ് പന്തും സഞ്ജു സാംസണുമെല്ലാം ഉണ്ട്. എംഎസ്‌കെ പ്രസാദ് പറഞ്ഞു. ചീഫ് സെലക്ടറായിരുന്ന സമയത്ത് മറിച്ചായിരുന്നു എംഎസ്‌കെയുടെ നിലപാട്. 
 
മികച്ച ഫോമിൽ എത്തി എന്ന് തെളിയിച്ചാൽ മാത്രമേ ധോണിയെ ഇനി ടീമിലേക്ക് പരിഗണിയ്ക്കാനാക എന്നും, ധോണിയ്ക്ക് അപ്പുറമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നുന്നുമായിരുന്നു സ്ഥാനത്തിരുന്നപ്പോൾ എംഎസ്‌കെ പ്രസാദ്  വ്യക്തമാക്കിയിരുന്നത്. സ്ഥാനത്തുനിന്നും പുറത്തുവന്നതിന് പിന്നാലെ നിലപാടിൽ മാറ്റം വരുത്തിയതോടെയാണ് എംഎസ്‌കെയ്ക്കെരെ ധോണി ആരാധകർ രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article