ഡൽഹി: കൊവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനെ പ്ലാസ്മ തറാപ്പി ചികിത്സയ്ക് വിധേനാക്കി. അടുത്ത 24 മണിക്കൂർ അദ്ദേഹത്തെ ഐസിയുവിൽ നിരീക്ഷിയ്ക്കും എന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്താക്കി. ശ്വാസകോശത്തിൽ ന്യുമോണിയ ബാധയുണ്ടായതിനെ തുടർന്ന് സത്യേന്ദ്ര ജയിനിനെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തെക്കൻ ഡൽഹിയിലെ മാക്സ് ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയത്. സത്യേന്ദ്ര ജയിന് മുഴുവൻ സമയവും ഓക്സിജൻ നൽകുന്നുണ്ട്. സത്യേന്ദ്ര ജെയിനിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ചുമതല ഉപമന്ത്രിയായ മനീഷ് സിസോദിയയ്ക്ക് കൈമാറിയിയ്ക്കുകയാണ്. ബുധനാഴ്ചയാണ് സത്യേന്ദ്ര ജയിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇദ്ദേഹത്തെ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു.