കശ്മീരിലെത്തുന്ന ധോണിയ്ക്ക് സ്പെഷ്യൽ സുരക്ഷയില്ല, വേണ്ടെന്ന് കരസേനാ മേധാവി

Webdunia
ശനി, 27 ജൂലൈ 2019 (08:37 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം രണ്ട് മാസത്തെ ഇടവേള എടുത്ത് രാജ്യസേവനത്തിനായി എത്തിയിരിക്കുകയാണ് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി. സൈനിക ചുമതലകൾ നിറവേറ്റാൻ പ്രാപ്തനാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചു. 
 
ജമ്മു കശ്മീരിലേക്ക് സൈനിക സേവനത്തിനായി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് നായകന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധോണി മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കും.
 
നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലുള്ള ധോണി. ജൂലൈ 31ന് കശ്മീരിലെത്തും. ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുമെന്നാണ് റിപ്പോർട്ട്.
 
വിക്ടർ ഫോഴ്സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികര്‍ക്കൊപ്പം തന്നെയായിരിക്കും ധോണിയുടെ താമസം. രാജ്യസേവനത്തിനായുള്ള അടിസ്ഥാന പരിശീലനം ധോണി നേടിക്കഴിഞ്ഞു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും സൈനക മേധാവി പ്രതികരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article