ധോണിയെ കള്ളനെന്ന് വിളിക്കേണ്ട, അത് അമ്പയറുടെ വീഴ്‌ചയാണ്; ഒന്നുമറിയാതെ ഓസീസ് താരങ്ങളും

ബുധന്‍, 16 ജനുവരി 2019 (12:58 IST)
വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിലെ ഇന്ത്യന്‍ വിജയത്തിന്റെ ആ‍ണിക്കല്ലെങ്കിലും ഫിനിഷറുടെ റോളിലേക്ക് മഹേന്ദ്ര സിംഗ് ധോണി മടങ്ങി എത്തിയതാണ് അഡ്‌ലെയ്‌ഡ് ഏകദിനത്തില്‍ നിറഞ്ഞു നിന്നത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം കൂട്ടായ ശ്രമത്തിലൂടെയാണ് ഇന്ത്യ പിന്തുടര്‍ന്നത്. പതിവ് പോലെ സെഞ്ചുറി പ്രകടനവുമായി കോഹ്‌ലി ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിറഞ്ഞു  (112 പന്തില്‍ 104) നിന്നപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധോണിയാണ് (54 പന്തില്‍ 55) വിജയറണ്‍ കുറിച്ചത്.

നാഥേണ്‍ ലിയോണ്‍ എറിഞ്ഞ  45 ഓവറിലെ അവസാന പന്തില്‍ അനായാസ സിംഗിളെടുത്ത ധോണി നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ എത്തിയെങ്കിലും ക്രീസില്‍ ബാറ്റ് കുത്തുകയോ കയറുകയോ ചെയ്‌തില്ല. ക്രീസ് ലൈനിനോട് അടുത്തെത്തിയ ധോണി അലസമായി തിരിഞ്ഞു നടക്കുകയായിരുന്നു.

ഇക്കാര്യം അമ്പയറോ ഓസ്‌ട്രേലിയന്‍ താരങ്ങളോ ശ്രദ്ധിച്ചില്ല. നിയമപരമായി അത് റണ്ണായി പരിഗണിക്കാനാവില്ലെങ്കില്‍ അമ്പയര്‍ കാണാതിരുന്നതിനാല്‍ അത് സിംഗിളായി കണക്കാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Did anyone notice that dhoni actually didn’t complete the run here? pic.twitter.com/F9KjKiFILc

— neich (@neicho32) January 15, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍