ഗില്ലിനായി അഗര്‍വാളിനെ പുറത്തിരുത്തിയത് എന്തിന് ?; സത്യാവസ്ഥ ഇതാണ്

തിങ്കള്‍, 14 ജനുവരി 2019 (14:11 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗര്‍വാളിനു പകരം 19 വയസ് മാത്രം പ്രായമുള്ള ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടപടി വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ലൈംഗിക പരാമര്‍ശത്തെ തുടര്‍ന്ന് പുറത്തായ ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പകരക്കാരായി വിജയ് ശങ്കറും മായങ്ക് അഗര്‍വാളും ടീമില്‍ ഇടം നേടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചാണ് ഗില്‍ ടീമില്‍ ഇടം നേടിയത്. ഇതോടെയാണ് അഗര്‍വാളിനെ സെലക്‍ടര്‍മാര്‍ മനപ്പൂര്‍വം തഴഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വിശദീകരണം ലഭ്യമായത്.

കൈയ്‌ക്കേറ്റ പരുക്ക് മൂലമാണ് അഗര്‍വാളിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയതെന്നാണ് പുതിയ വിവരം. മായങ്കിനു വിശ്രമം ആവശ്യമാണെന്നും അതിനാല്‍ രഞ്ജി ട്രോഫി മത്സരങ്ങളും അദ്ദേഹത്തിന് നഷ്‌ടമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാവും ഗില്‍ ടീമിനൊപ്പം ചേരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍