ഓസ്‌ട്രേലിയയിലെ തകര്‍പ്പന്‍ പ്രകടനം; അപൂര്‍വ്വനേട്ടം സ്വന്തമാക്കാനൊരുങ്ങി പൂജാര

വെള്ളി, 4 ജനുവരി 2019 (20:32 IST)
ഓസ്‌ട്രേലിയയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ചേതേശ്വര്‍ പൂജാരയെ എ പ്ലസ് പട്ടികയിലേക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പൂജാര ടെസ്‌റ്റ് ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ താരത്തെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്താമെന്ന കാര്യം ബി സി സി ഐ ചര്‍ച്ച ചെയ്യും.

സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനായി വൈകാതെ യോഗം ചേരും. തുടര്‍ന്ന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാണ് ബിസിസിഐയുടെ ആലോചന.

പൂജാരയ്‌ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. അങ്ങനെ, സംഭവിച്ചാല്‍ സ്വപ്‌ന നേട്ടം കൊയ്യുന്ന അപൂര്‍വ്വ താരങ്ങളില്‍ ഒരാളാകും അദ്ദേഹം.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബൂംമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇവര്‍ക്ക് ഏഴു കോടിയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്. എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് അഞ്ചു കോടിയുമാണ് ശമ്പളം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍